നാടോടുമ്പോള്‍ നടുവേ ഓടണം എന്ന പഴമൊഴി സാധൂകരിച്ചു കൊണ്ട് ട്വീട്ടിംഗ് തുടങ്ങിയ തരൂര്‍ ചെന്ന് ചാടിയത് വിവാദകുരുക്കില്‍. ഒന്നര ലക്ഷം പേര് ഫോളോ ചെയ്യുന്ന തന്റെ ട്വിട്ടെരില്‍ ട്വീട്ടിയതിനു ഇത്രയും പ്രസിദ്ധി കിട്ടിയതിനു തരൂരിന് എന്തെന്നില്ലാത്ത സന്തോഷവും. വിശുദ്ധ പശുക്കള്‍ ആര്? കന്നാലി ക്ലാസ്സ് എന്ന വാക്കുകള്‍ എന്തെന്ന് മലയാളിക്കു മനസ്സിലാക്കി കൊടുത്തത് ഈ ഡല്‍ഹി നാ-രാണ്.
അതൊക്കെ അങ്ങ് ഡല്‍ഹിയില്‍. കേരളത്തില്‍ ദേവസ്വം താങ്ങി താങ്ങി നടന്ന നല്ലവനായ ബുധാകരനെ ഒതുക്കിയെന്നാണ് കേട്ടറിവ്. ഇതെല്ലാം അമേരിക്കയിലെ ഉണ്ണി നമ്പൂതിരിമാരുടെ കൂടോത്രം ആന്നെന്നു പറഞ്ഞാലും ഞെട്ടണ്ട. അങ്ങേര്‍ക്കു ശ്ശി പേടി ഉണ്ടേ...
കേന്ദ്ര സഖാക്കളെ പേടിച്ചു അച്ചുമാമന് വിവാദം ഒഴിവാക്കിയ മട്ടാണ്. വായ തുറന്നാല്‍ വികട സരസ്വതി വിളയാടുന്ന നാക്ക് ഉപ്പിലിട്ടു വയ്ക്കാന്‍ കേന്ദ്ര സഖാക്കന്മാര് താക്കീത് ചെയ്തെന്നു ഡല്‍ഹിയില്‍ ചാനല്‍ ചാകര.
പുതിയ മന്ത്രിമാര്‍ മന്ത്രി സഭയില്‍ വന്നതിനാല്‍ പുതിയ കോമഡി കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയാണ് അണിയറയില്‍. ചിരിമാലക്കാര്ക്കും രസിക രാജാക്കന്മാര്ക്കും ജീവിക്കണ്ടേ..
അച്ചന്മാരുടെയും കന്യയായ സ്ത്രീയുടെയും കാമകേളികളുടെ ചാകരയില്‍ നിന്ന് ചാനലുകാര് ചെന്ന് പെട്ടത് തേക്കടിയിലെ കണ്ണീര് കടലില്‍. ഓര്‍ക്കാപുറത്ത് വീണു കിട്ടിയ വിദ്യാര്‍ഥിനിയുടെ മരണം കാമുകന് ആത്മഹത്യ ചെയ്തു നശിപ്പിച്ചതില്‍ ഒരു പോലെ ദുഖിതരാണ് എല്ലാ ചാനലുകാരും എല്ലാ രാഷ്ട്രീയക്കാരും.
2 comments:
കണ്ടാലും ..കേട്ടാലും ....മിണ്ടരുത്
ചെറിയൊരു പോസ്റ്റില്‍
ഇമ്മിണികാര്യങ്ങള്‍..
Post a Comment