Note: If you find difficulties in reading the malayalam fonts, please go to Google-Blogspot site and download BlogSpot-Malayalam-font from the given link.
http://malayalam-blogs.blogspot.com/
ത്രിലോക നാഥനായ പരമശിവന്‍ സൃഷ്ടി കര്‍ത്താവായ ബ്രഹ്മ്മാവ് ലോക പാലകനായ മഹാവിഷ്ണു ഇവര്‍ അനുഗ്രഹിച്ചു പേര് നല്‍കിയ അച്ചുതന് ശങ്കരന്‍ വേലിക്കകത്തോ പുറത്തോ എന്നറിയില്ല. എന്നാലും ലോകത്തെ അഞ്ചു കൊല്ലം സേവിക്കുക തന്നെ ചെയ്യും. ആര് പിണങ്ങിയാലും പ്രശ്നമില്ല. സാക്ഷാല്‍ മഹാവിഷ്ണുവിനു ചക്രമാണ് ഒരായുധമെങ്കില്‍ തനിക്കു ജേസീബിയാണെന്ന് മാത്രം. മഹാവിഷ്ണു ശത്രു നിഗ്രഹത്തിനു ഉപയോഗിക്കുമ്പോള്‍ താനും ശത്രുവിന്‍റെ കിടപ്പാടം തോണ്ടാനും എന്ന് മാത്രം.
ലോകരെല്ലാം അണു ആയുധ കരാറിനെ പറ്റി വിലപിക്കുമ്പോള്‍ സൂത്രത്തില്‍ യാത്രക്കൂലി കൂട്ടി രക്ഷപെടാമല്ലോ എന്നാണ് കരുതിയത്. കണ്ടറിയണം സ്വന്തം പിള്ളാര്‍ ആരെ കല്ലെറിയും എന്ന്. പ്രതികരണ ശേഷിയില്ലാത്ത പൊതുജനം പത്രം വായിച്ചു വീട്ടിലിരിക്കും അത്ര തന്നെ. അത് തനിക്കും അറിയാമെന്ന് അച്ചുതനും.
മൂലോകങ്ങളും ചുറ്റുന്ന നാരദര്‍ ഇനി കേരള യാത്ര വേണ്ടെന്നു വയ്ക്കുകയോ ആവോ? ഇതെന്തായാലും ആണവമാണ് പ്രശ്നം അങ്ങു ഹസ്തിനാപുരിയില്‍. കുതിരക്കച്ചവടം മുറയ്ക്ക് നടക്കുന്നുണ്ടെന്നാണ് കേള്‍വി. കച്ചവടത്തില്‍ അദ്വാനിക്കുന്നവനാണോ മനസ്സ് മോഹിക്കുന്നവനോ അതോ കാരാട്ട്‌ക്കാരനോ ജയം ... കാത്തിരുന്നു കാണുക. ആര് ജയിച്ചാലും ആഹമ്മദിക്കാരന് ഹസ്തിനപുരി ഇനി വേണ്ടെന്നു കുഞ്ഞു കുട്ടി പറയുകയുണ്ടായത്രേ ! എന്നാല്‍ ലീഡര്‍ ചെയ്യുന്ന പോലെ കസേര വിടാന്‍ താനും ഒരുക്കമല്ലെന്ന് ഐസ് ക്രീം നേതാവിനോട് അഹമ്മദി.
ഇതെല്ലാം എന്തായാലും വിമാനത്തില്‍ സ്ത്രീ ജനത ശ്രദ്ധിക്കുന്നത് തടിക്കു നല്ലതാണ്. ആണവമെന്തായാലും കയ്യ് വിമാനത്തില്‍ നീട്ടുമെന്ന് പുള്ളിക്കാരന്‍
ജോസേഫേട്ടന്‍
0 comments:
Post a Comment