കരിമ്പൂച്ചകള്‍

കവലകളില്‍ നീട്ടിവലിച്ചു സംസാരിക്കാറുള്ള അച്ചു കരിമ്പൂച്ചകളുടെ ഇടയില്‍ വിറച്ചു സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. എതിര്‍പാര്‍ട്ടിക്കാര്‍ പോലും ഇഷ്ടപെടുന്ന കോമഡി താരത്തിനു സ്വന്തം പാര്‍ട്ടിയിലെ തീവ്രവാദികളെ യായിരുന്നു ഭയം. എന്നാല്‍ ഇപ്പൊ കളി കാര്യമായി. യഥാര്‍ത്ഥ തീവ്രവാദികള്‍ അച്ചുവിന്‍റെ തലക്കും വില പറഞ്ഞു തുടങ്ങി. ഉടനെ ഉത്തവരവിട്ടു തനിക്കും വേണം "കരിമ്പൂച്ചകള്‍".
അതോക്കെയിരിക്കട്ടേ കേരളത്തിന്‍റെ ഇപ്പോഴത്തേ സ്ഥിതിയെന്താ?
കാരാട്ട് മൂപ്പനെ മുന്നില്‍ നിറുത്തി വാദ പ്രതിവാദം തുടങ്ങി പിണങ്ങിയും അച്ചുവും. ഐസ്ക്രീമ്കുട്ടി വിചാരിച്ച പോലെ അഹമ്മദി കസേര വിട്ടോഴിഞ്ഞില്ല. വിദേശതൊക്കെ ഇനിയും പോകണ്ടതല്ലേ?

ഹസ്തിനപുരി ഇപ്പൊ ശാന്തമായി. കോടികള്‍ ഒഴുക്കുയപ്പോള്‍ ആണവ കരാര്‍ പാസായി, ലോക സഭയില്‍.
നയനങ്ങളെ മധുരമാക്കുന്ന നയന്‍സിന്റെ പോലെയില്ലെന്കിലും താനും ഒരു ഷറപോവ യാണെന്ന് വിസ്വസിക്കണ സാനി മോളുടെ വീട്ടുകാരെ ഒഫീഷ്യല്‍ ആക്കിയപ്പോള്‍ തന്നെ കൂടെ ഒളിമ്പിക്സ് കാണിക്കണമെന്ന് കായിക മാന്ത്രികനായ വിജയന്‍ ആഗ്രഹിച്ചു. പക്ഷെ മലയാളി കായിക മാന്ത്രികനെ അയക്കാന്‍ ഹസ്ഥിനപുരിക്കാര്‍ തയ്യാറായില്ല. ഇതു രാഷ്ട്രീയ പക പോക്കലെന്നു വിജയന്‍ അച്ചുവിനോട്.
രാജ്യത്ത് അനേകം വെടി വെപ്പ് വീരന്മാരുന്ടെന്കിലുംഅഭിനവനാണ് അത് ലോകത്തെ അറിയിച്ചത്. അവിടെയും ഉണ്ടത്രേ ഒരു മലയാളി ടച്ച്‌. നമുക്കഭിമാനിക്കാം.

0 comments:

Post a Comment