'ഞാനോ കാര്‍ '

ഞാനോ കാറിനായി മഹാരാഷ്ട്രക്കാരും കര്‍ണാടകക്കാരും പിടിവലികൂടുമ്പോള്‍
വിട്ടു കൊടുക്കാന്‍ ബുദ്ധദേവന്‍ തയ്യാറല്ലെന്നാണ് കേട്ടറിവ്. ഭാട്ടചാര്‍ജിക്ക് വിവരമുണ്ട്. തന്റെ പ്രജകള്‍ക്കു തൊഴില്‍ നഷ്ടമാവും. ഉടനെ പെരുമ്പറ കൊട്ടി വിളംബരം നടത്തി 'തങ്ങളുടെ പാര്ട്ടി നടത്തിയാലും ബന്ദും ഹര്‍ത്താലും അനുവദിക്കില്ല'.
ഇതു കേട്ടപ്പോള്‍ ഇങ്ങു കൊച്ചു കേരളത്തില്‍ അച്ചുവിന് ചൊരിഞ്ഞു കയറി. ഒരു ചാറ്റര്‍ജിചെയ്ത പോലെ ഇയാളും പാര്ട്ടി വിട്ടാലും വേണ്ടില്ല. ചോദിച്ചിട്ട് തന്നെ കാര്യം. ഹാലിളകിയ മൂന്നാറിലെ ഹീറോയ്ക്ക് ജെ സീ ബീ മാത്രമല്ല ബന്ദും ഹര്‍ത്താലും കൂടെ ആയുധമാക്കണം ഭരണം കഴിഞ്ഞാല്‍. ദേശീയ ചാനലുകളില്‍ അച്ചുവിന്റെ രൂപവും മിന്നിമാഞ്ഞു. ഒരു വാക്കു കഴിഞ്ഞു മറു വാക്കിനു കാത്തിരിക്കാന്‍ സമയമില്ലാത്തതിനാല്‍ ചാനലുകാര്‍ അഭിമുഖം മതിയാക്കി വേറെ പണിക്കു പോയെന്നാണ് ഫ്ലാഷ് ന്യൂസ്.
തിരുവായ്ക്ക് എതിര്‍ വായില്ലാത്ത കാലമെല്ലാം മാറി. ചാറ്റര്‍ജി കൂറ് മാറി. ബുദ്ധദേവന്‍ ബന്ദിനെ എതിര്‍ത്ത്ഞാനോ കാറിനായി ഓട്ടം തുടങ്ങി. ഇതിനിടയിലാണ് രണ്ടാം ഭൂപരിഷ്കരണം. പീ ബീ അദ്ധേഹത്തിന്റെ മുന്നില്‍ പ്രശ്നം കൊണ്ടെത്തിച്ചു. അച്ചു പിണങ്ങാരായിയോടു പിണങ്ങി.

1 comments:

Dr.Biji Anie Thomas said...

ഇന്നലെ അച്ചുമ്മാന്‍ പറഞ്ഞതു കേട്ടില്ലേ...അരി താ, ചോറു താ..എന്നും പറഞ്ഞിങ്ങോട്ടു വന്നേക്കരുതെന്ന് പവാര്‍ പറഞ്ഞപ്പോള്‍ അച്ചുമ്മാന്‍ പച്ച മലയാളത്തില്‍ ഇങ്ങനെ പറഞ്ഞൂന്നറിയുന്നു..‘അത് അയാളുടെ അമ്മേടെ അടുക്കള കാര്യമാ പറഞ്ഞത്’ എന്ന്..
ഡല്‍ഹീല്‍ പോയി കൊടിപിടിച്ചിരുന്ന് കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തിയതു വെറുതെ...നാണം കെട്ടതു മിച്ചം..

Post a Comment