"പട്ടി പ്രയോഗം" നേര്‍ക്കുനേര്‍.

ജനങ്ങളുടെ കോമഡി താരം പട്ടിതലയനായതാണ് ഈ ആഴ്ചയിലെ അപ്രധാന നേര്‍ക്കുനേര്‍.
വീര നായകന്റെ വിയോഗത്തില്‍ രാജ്യം പരിതപിക്കുമ്പോള്‍ അച്ചുവും ഒരു തന്നാല്‍ കഴിയുന്നത്‌ ചെയ്തു. ഒരു പട്ടിയും ആ വീട്ടില്‍ പോകില്ല എന്ന് പറയുന്നു. ജന നായകന് പിഴച്ചുവോ എന്നാണ് ഈ അപ്രധാന നേര്‍ക്ക്‌ നേര്‍ ചര്‍ച്ച ചെയ്യുന്നത്.

ഈ അപ്രധാന നേര്‍ക്ക്‌ നേരില്‍ പങ്കെടുക്കുന്നത് ഒരു പട്ടാളക്കാരന്‍, ഡോഗ് പോലീസ്, പിന്നെ ഒരു സഖാവും. ചൈനനെറ്റ് അവതാരകന്‍ ചോനു ചോദിക്കുന്നു. ഈ പട്ടിപ്രയോഗത്തില്‍ നിങ്ങളുടെ പാര്‍ട്ടി തന്നെ ജന നായകനെ കുറ്റപെടുത്തിയല്ലോ?"വോട്ട് ഞങ്ങള്‍ക്ക് പ്രധാനമാണ് വോട്ട് ബാങ്ക് ഉം" എവിടെയോ കിടക്കുന്ന ഒരു ഉണ്ണി കണ്ണനെ കണ്ടിട്ട് അച്ചു സഖാവിനു പ്രയോജനം ഉണ്ടെന്നു തോന്നിയില്ല. പിന്നെയാണ് അച്ചുവിന് വെളിവുണ്ടായത്. അത് കൊണ്ട് പോയി. സഖാവ് പറഞ്ഞത് ശരിയല്ലേ? ഒരു പട്ടിപോലും അവിടെപോകില്ലായിരുന്നു. തൊഴിലാളികളുടെ പാര്‍ട്ടി ആണെന്കിലും ഞങ്ങളുടെപ്രത്യയ ശാസ്ത്രത്തിനു ജനം പുല്ലാണ്. പട്ടി പ്രയോഗത്തില്‍ ഒരു തെറ്റും ഇല്ല. "

പട്ടിക്കു സംസാര ശേഷി ഉണ്ടായിരുന്നെന്കില്‍ അച്ചുവിന് തെറി ഉറപ്പായിരുന്നു. ഈ അവസരത്തില്‍ പട്ടി സമൂഹത്തിനു വേണ്ടി ഡോഗ് പോലീസ് എന്ത് പറയുന്നു എന്ന് ചൈന നെറ്റ് ചോനു ചോദിച്ചു?
"പട്ടികള്‍ ബുദ്ധി ഉള്ളവരാണ്. അനേകം കേസ് തെളിയിച്ചത് പട്ടികളാണ്. അതിനാല്‍ മുഖ്യന്റെ കൂടെ പട്ടിയുടെ പേര് പറഞ്ഞു പട്ടി സമൂഹത്തിനെ അപമാനിക്കരുത്" ഡോഗ് പോലീസ്.

രാജ്യത്തെ കാക്കുന്ന പട്ടാളക്കാരെ അപമാനിച്ച മുഖ്യന്റെ വാക്കുകളെ താന്കള്‍ എങ്ങനെ കാണുന്നു എന്ന് ചൈന നെറ്റ് ചോനു പട്ടാള കാരനോട്. "തീവ്രവാദി ഭീഷണിവന്നപ്പോള്‍ കാത്ത പട്ടാളത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ്. തീവ്രവാദികളെ താലോലിക്കുന്ന ഇവര്‍ക്ക് ഞങ്ങള്‍ ഒന്നുമല്ല. ഞങ്ങള്‍ വോട്ട് ബാങ്ക് അല്ലല്ലോ."
ഈ വിഷയത്തില്‍ പാര്‍ട്ടി ഇനി എന്ത് നടപടി എടുക്കും? ചോനു ചോദ്യവുമായി വന്നപ്പോഴേക്കും അച്ചുവിന് സ്തുതി പാടിയ ജനം പറയുന്നത് കേട്ട് "പട്ടി തലയ രാജി വെക്കു പുറത്തു പോകൂ എന്നെല്ലാം."ജന രോഷം കൂടിയപ്പോള്‍ ചോനുവിനു നേര്‍ക്ക്‌ നേര്‍ നിര്‍ത്തേണ്ടിവന്നു.

0 comments:

Post a Comment