അച്ചു മാമന്‍റെ മൌനം വെളവന് ഭൂഷണം

അച്ചു മാമന്‍ മൌന വ്രതത്തിലാണ്. മണ്ഡല മാസം ആയതു കൊണ്ടല്ല. പിന്നെയോ? നാക്കിന്മേല്‍ ഗുളികന്‍ ആയതു കൊണ്ടെന്നു ജനം നിരീച്ചു.
എന്നാല്‍ തെറ്റി മൌനം വെളവന് ഭൂഷണം.
തൊമ്മന്‍ ചാണ്ടിയെക്കാളും താന്‍ വെറുക്കുന്ന പിണങ്ങാരായിയെ പാഠം പഠിപ്പിക്കാന്‍ കൈവന്ന തുരുപ്പ് ഗുലാന്‍.

എന്നാല്‍ അച്ചു മാമനെ പിന്താങ്ങാന്‍ ആരുമില്ലാതെ പോയി കഷ്ടം. പട്ടി പൂച്ച
പ്രയോഗത്താല്‍ പൊതു ജനവും ഇല്ല. മിമിക്രിക്കാര്‍ പുതിയ ആളുകളെ തേടിപോയി. എന്നാല്‍ പരിവാരങ്ങള്‍ ഉണ്ട് സപ്പോര്‍ട്ട്. അത് സ്വീകരിക്കാനോ പറ്റില്ല താനും. ഉള്ള തീവ്രവാദികളോ പിണങ്ങാരായിയെ തുണക്കുന്നു. ശിവ ശിവ ആകെ പെട്ടുപോയല്ലോ. അത് കൊണ്ടാണ് അച്ചു മാമന്‍ മൌനിയായത്.

നാകിന്മേല്‍ ഗുളികന്‍ പാര്‍ട്ടിയെ വല്ലാതെ വലയ്ക്കുന്നു.
ഉമ്രക്ക് പോയി മോഡിയെ പുകഴ്ത്തിയ അബ്ദുള്ളകുട്ടി ഒരു വശം.
വായില്‍ തോന്നുന്നതെല്ലാം കോതയ്ക്‌ പാട്ടായി നടക്കുന്ന സുധാകരന്‍ മറു വശം. ഇങ്ങനെ പോയാല്‍ ഇരുപതില്‍ ഇരുപതും വലതന്മാര്‍ അടിച്ചു മാറ്റും. ചിലപ്പോള്‍ ഒന്നോ രണ്ടോ പരിവാരങ്ങളും കൊണ്ട് പോയെന്ന് വരും. പോളിറ്റ് ബ്യൂറോ പോളിങ്ങിനെ എങ്ങനെ നേരിടും എന്ന് കണ്ടറിയണം. കണ്ടറിയാത്തവന്‍ കൊണ്ടറിയും.

ലോകത്താകമാനമുള്ള ജനങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു കൈകൂപ്പിയപ്പോള്‍ മന്ത്രി ചാനലുകളില്‍ നിറഞ്ഞു നിന്നു. കൈകൂപ്പിയില്ല പ്രസാദം വാങ്ങിയില്ല. ഭക്തരെ ബുദ്ധി മുട്ടിക്കാന്‍ എന്തിനാണാവോ അവിടെ എഴുന്നള്ളിയത്. അയ്യപ്പന്‍ പോലുമുണ്ടാവില്ല തുണ. സ്വാമി ശരണം. തുപ്പന്‍ കൈകൂപ്പി പ്രസാദം വാങ്ങി. കൈകൂപ്പിയാല്‍ വര്‍ഗ്ഗീയ വാദിയാകുമായിരിക്കും. എന്തോ ?

0 comments:

Post a Comment