അനന്തപുരിയില്‍ രാജ്യം വാഴുന്ന അച്ചുമുഖ്യനു ബാധ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല എന്ന് ജ്യോതിഷ മതം. എന്ത് പറഞ്ഞാലും എന്ത് ചെയ്താലും ഗ്രഹപ്പിഴ. അത് തന്നെയാണ് കൊട്ടാരം ജോത്സ്യന് മൂപ്പരങ്ങാടി ഉണ്ണിക്കുട്ടന് പണിക്കരും പറഞ്ഞത്.
"ലഗ്നാല്‍ മണ്ടസ്യ മൂഡ ശ്വാനസ്യ കോപ " എന്ന ശ്ലോകത്തില്‍ "പട്ടി" ഒരു പ്രശ്നമാണെന്ന് അന്നേ അദ്ദേഹം പറഞ്ഞതാണ്.ബാംഗ്ലൂരില്‍ പോയി പട്ടി വിളികേട്ടു കേരളത്തില്‍ വന്നപ്പോള്‍ പട്ടി കഴുത്തില്‍ കെട്ടിത്തൂങ്ങിയ അച്ചുമുഖ്യന്റെ തല. അതെല്ലാം കഴിഞ്ഞ സംഭവങ്ങള്‍.
ഇപ്പോഴിതാ വീണ്ടും പട്ടി. അവനവന് ഇരിക്കുന്ന കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന സ്വഭാവമാണ് അച്ചുമുഖ്യനുള്ളത് എന്ന് വാക്കുകള്‍ അലങ്കോലമാക്കി പറയുന്ന അഴീക്കോടന്‍.
ഇതിനു "പട്ടിയോ മാനിയ" എന്ന് ചികിത്സ ശാസ്ത്ര മതം. ആരെങ്കിലും എന്ത് പറഞ്ഞാലും തന്നെ പറ്റിയാണ് എന്ന ഒരു "പട്ടി ശങ്ക". ഏതായാലും വൈദ്യന്മാര് നിരീക്ഷിച്ചു വരികയാണ്.
എന്നാല്‍ മുഖ്യന്റെ ചിരിയില്‍ അശ്ലീലം ഉണ്ടെന്നാണ് അഴീക്കോടന്റെ അടുത്ത കണ്ടുപിടുത്തം. അത് അദ്ദേഹം വാക്കുകള്‍ വക്രീകരിച്ചു ധ്രുവീകരിച്ചു ആലങ്കാരികമായി എന്തെങ്കിലും പുലമ്പിയത് കൊണ്ട് സംഭവിച്ചതാകാം. അല്ലാതെ "നയന്‍സിന്റെ" ചിരിയോന്നുമല്ലല്ലോ?
കൊട്ടാരം പത്രത്തിന്റെ പത്രാധിപര്‍ അച്ചുമുഖ്യനെ പട്ടിയാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അയാള്‍ കൊട്ടാരം സെക്രട്ടറി പിണങ്ങാരായിയുടെ ആളാ. അച്ചുമുഖ്യനെ മാറ്റി ആ കസേര സ്വപ്നം കണ്ടു തുടങ്ങിയപ്പോഴാ ലാവ്ലിന് തോണി ഗതി മാറി ഒഴുകിയത്.
കൊട്ടാരം സുപ്പീരിയര്‍ അഡൈ്വസര്‍ സ്ഥാനം സ്വന്തമായി എടുത്തു വാക്കുകളെ കശാപ്പ് ചെയ്യുന്ന അഴീക്കോടന്‍ അച്ചുമുഖ്യനെയും വിടാന്‍ ഭാവമില്ല. അടുത്തകാലത്തൊന്നും ചിരിക്കാത്തത്ര സുന്ദരമായ ചിരി അച്ചുമുഖ്യന്‍ ചിരിച്ചപ്പോള്‍ അഴീക്കോടന്‍ അന്കലാപ്പ്. വിഭീഷണന്റെ കള്ച്ചറാണത്രെ?
സംഗതി കൂടുതല്‍ വഷളാകുന്നത് കണ്ട ഒരു പ്രജ മനം നൊന്തു അച്ചുമുഖ്യനെയും അഴീക്കോടനെയും അനുനയിപ്പിക്കാന്‍ ഒരു മിമിക്രി കാണിച്ചു. അതില്‍ സന്തോഷവാനായ അഴീക്കോടന്‍ കൊട്ടാരം പത്രാധിപകര്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ എഴുതി.
ആരെയും വിടാത്ത വാര്‍ത്ത വാനരന്മാര് ( നര്‍മ്മത്തിന് വേണ്ടി കാച്ചിയതാണ് വാര്‍ത്ത ലേഖകര്‍ ക്ഷമിക്കുക) ബക്കറ്റിലെ വെള്ളം പോലെ അഴീക്കോടനെ വിളിച്ചതിനെ പറ്റി ആരാഞ്ഞു. സംസ്കാരത്തിന് പറ്റുന്ന തരത്തില്‍. സംസ്കാരമുള്ളവര്‍ക്ക് ( ആര്‍ക്കാണ് ഉള്ളത്? ) ചേര്‍ന്ന പരാമര്‍ശമല്ല അഴീക്കോട് നടത്തിയത് എന്നതിനാല്‍ താനെങ്ങനെ അയാളെ വിളിക്കും എന്നായി അച്ചുമുഖ്യന്‍. വിട്ടില്ല വാനരപ്പട പിടി കൂടി അഴീക്കോടനെ. എന്നാല്‍ അപരന് ആയിരിക്കും തന്നെ വിളിച്ചത്.
പ്രശ്നം ഇവിടം കൊണ്ട് തീരുമോ? കാത്തിരുന്നു കാണാം.
കുറിപ്പ്: ഇതിലെ കഥാപാത്രങ്ങളും കഥയും സാന്കല്പ്പികം മാത്രമാണ്.
അച്ചുമാമനും അഴീക്കോടും അശ്ലീലചിരിയും പിന്നെ അപരന് പട്ടിയും
Posted by
കറുത്തേടം
on Friday, June 5, 2009
10 comments:
:)
ഏതു പണിക്കരു പറഞ്ഞാലും, അച്ചുമ്മാമനിത്തിരി കഷ്ടകാലം തന്നെയാണ്. പതുക്കെ കരകേറി തുടങ്ങിയോന്നൊരു സംശയം.
vivara sankethika vidyakkaaran,,, how to write on political issues
how come an IT professional could write / comment on political issues so lightly
Please join http://www.kathakali.info
-S-
എഴുത്തുകാരീ...അച്ചുമാമന് കര കേറണ കാര്യം ഇത്തിരി ബുദ്ധിമുട്ടാ, പക്ഷെ കാത്തിരുന്നു കാണാം...
എഴുത്തുകാരീ...അച്ചുമാമന് കര കേറണ കാര്യം ഇത്തിരി ബുദ്ധിമുട്ടാ, പക്ഷെ കാത്തിരുന്നു കാണാം...
ഒരു പിന്നക്കകാരനായ അച്ചു മാമനെ സവര്‍ണ്ണ പാര്‍ട്ടിയായ സീ പീ എം എങ്ങനെ വച്ച് പോറുപ്പിക്കാന..
HanLlaLath, Typist, sunil, Manohar, സുജിത് പണിക്കര്‍, കുടിയന് സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.
പാവം അച്ചുമാമന് ...ഹി ഹി...
Post a Comment