നാടോടുമ്പോള്‍ നടുവേ ഓടണം എന്ന പഴമൊഴി സാധൂകരിച്ചു കൊണ്ട് ട്വീട്ടിംഗ് തുടങ്ങിയ തരൂര്‍ ചെന്ന് ചാടിയത് വിവാദകുരുക്കില്‍. ഒന്നര ലക്ഷം പേര്‍ ഫോളോ ചെയ്യുന്ന തന്റെ ട്വിട്ടെരില്‍ ട്വീട്ടിയതിനു ഇത്രയും പ്രസിദ്ധി കിട്ടിയതിനു തരൂരിന് എന്തെന്നില്ലാത്ത സന്തോഷവും. വിശുദ്ധ പശുക്കള്‍ ആര്? കന്നാലി ക്ലാസ്സ് എന്ന വാക്കുകള്‍ എന്തെന്ന് മലയാളിക്കു മനസ്സിലാക്കി കൊടുത്തത് ഈ ഡല്‍ഹി നാ-രാണ്.
അതൊക്കെ അങ്ങ് ഡല്‍ഹിയില്‍. കേരളത്തില്‍ ദേവസ്വം താങ്ങി താങ്ങി നടന്ന നല്ലവനായ ബുധാകരനെ ഒതുക്കിയെന്നാണ് കേട്ടറിവ്. ഇതെല്ലാം അമേരിക്കയിലെ ഉണ്ണി നമ്പൂതിരിമാരുടെ കൂടോത്രം ആന്നെന്നു പറഞ്ഞാലും ഞെട്ടണ്ട. അങ്ങേര്‍ക്കു ശ്ശി പേടി ഉണ്ടേ...
കേന്ദ്ര സഖാക്കളെ പേടിച്ചു അച്ചുമാമന്‍ വിവാദം ഒഴിവാക്കിയ മട്ടാണ്. വായ തുറന്നാല്‍ വികട സരസ്വതി വിളയാടുന്ന നാക്ക് ഉപ്പിലിട്ടു വയ്ക്കാന്‍ കേന്ദ്ര സഖാക്കന്മാര്‍ താക്കീത് ചെയ്തെന്നു ഡല്‍ഹിയില്‍ ചാനല്‍ ചാകര.
പുതിയ മന്ത്രിമാര്‍ മന്ത്രി സഭയില്‍ വന്നതിനാല്‍ പുതിയ കോമഡി കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയാണ് അണിയറയില്‍. ചിരിമാലക്കാര്‍ക്കും രസിക രാജാക്കന്മാര്‍ക്കും ജീവിക്കണ്ടേ..
അച്ചന്മാരുടെയും കന്യയായ സ്ത്രീയുടെയും കാമകേളികളുടെ ചാകരയില്‍ നിന്ന് ചാനലുകാര്‍ ചെന്ന് പെട്ടത് തേക്കടിയിലെ കണ്ണീര്‍ കടലില്‍. ഓര്‍ക്കാപുറത്ത് വീണു കിട്ടിയ വിദ്യാര്‍ഥിനിയുടെ മരണം കാമുകന്‍ ആത്മഹത്യ ചെയ്തു നശിപ്പിച്ചതില്‍ ഒരു പോലെ ദുഖിതരാണ് എല്ലാ ചാനലുകാരും എല്ലാ രാഷ്ട്രീയക്കാരും.
അച്ചുമാമനും അഴീക്കോടും അശ്ലീലചിരിയും പിന്നെ അപരന്‍ പട്ടിയും
Posted by
കറുത്തേടം
on Friday, June 5, 2009
/
Comments: (10)
അനന്തപുരിയില്‍ രാജ്യം വാഴുന്ന അച്ചുമുഖ്യനു ബാധ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല എന്ന് ജ്യോതിഷ മതം. എന്ത് പറഞ്ഞാലും എന്ത് ചെയ്താലും ഗ്രഹപ്പിഴ. അത് തന്നെയാണ് കൊട്ടാരം ജോത്സ്യന്‍ മൂപ്പരങ്ങാടി ഉണ്ണിക്കുട്ടന്‍ പണിക്കരും പറഞ്ഞത്.
"ലഗ്നാല്‍ മണ്ടസ്യ മൂഡ ശ്വാനസ്യ കോപ " എന്ന ശ്ലോകത്തില്‍ "പട്ടി" ഒരു പ്രശ്നമാണെന്ന് അന്നേ അദ്ദേഹം പറഞ്ഞതാണ്.ബാംഗ്ലൂരില്‍ പോയി പട്ടി വിളികേട്ടു കേരളത്തില്‍ വന്നപ്പോള്‍ പട്ടി കഴുത്തില്‍ കെട്ടിത്തൂങ്ങിയ അച്ചുമുഖ്യന്റെ തല. അതെല്ലാം കഴിഞ്ഞ സംഭവങ്ങള്‍.
ഇപ്പോഴിതാ വീണ്ടും പട്ടി. അവനവന്‍ ഇരിക്കുന്ന കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന സ്വഭാവമാണ് അച്ചുമുഖ്യനുള്ളത് എന്ന് വാക്കുകള്‍ അലങ്കോലമാക്കി പറയുന്ന അഴീക്കോടന്‍.
ഇതിനു "പട്ടിയോ മാനിയ" എന്ന് ചികിത്സ ശാസ്ത്ര മതം. ആരെങ്കിലും എന്ത് പറഞ്ഞാലും തന്നെ പറ്റിയാണ് എന്ന ഒരു "പട്ടി ശങ്ക". ഏതായാലും വൈദ്യന്മാര്‍ നിരീക്ഷിച്ചു വരികയാണ്.
എന്നാല്‍ മുഖ്യന്റെ ചിരിയില്‍ അശ്ലീലം ഉണ്ടെന്നാണ് അഴീക്കോടന്റെ അടുത്ത കണ്ടുപിടുത്തം. അത് അദ്ദേഹം വാക്കുകള്‍ വക്രീകരിച്ചു ധ്രുവീകരിച്ചു ആലങ്കാരികമായി എന്തെങ്കിലും പുലമ്പിയത് കൊണ്ട് സംഭവിച്ചതാകാം. അല്ലാതെ "നയന്‍സിന്റെ" ചിരിയോന്നുമല്ലല്ലോ?
കൊട്ടാരം പത്രത്തിന്റെ പത്രാധിപര്‍ അച്ചുമുഖ്യനെ പട്ടിയാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അയാള്‍ കൊട്ടാരം സെക്രട്ടറി പിണങ്ങാരായിയുടെ ആളാ. അച്ചുമുഖ്യനെ മാറ്റി ആ കസേര സ്വപ്നം കണ്ടു തുടങ്ങിയപ്പോഴാ ലാവ്‌ലിന്‍ തോണി ഗതി മാറി ഒഴുകിയത്.
കൊട്ടാരം സുപ്പീരിയര്‍ അഡൈ്വസര്‍ സ്ഥാനം സ്വന്തമായി എടുത്തു വാക്കുകളെ കശാപ്പ് ചെയ്യുന്ന അഴീക്കോടന്‍ അച്ചുമുഖ്യനെയും വിടാന്‍ ഭാവമില്ല. അടുത്തകാലത്തൊന്നും ചിരിക്കാത്തത്ര സുന്ദരമായ ചിരി അച്ചുമുഖ്യന്‍ ചിരിച്ചപ്പോള്‍ അഴീക്കോടന് അന്കലാപ്പ്. വിഭീഷണന്റെ കള്‍ച്ചറാണത്രെ?
സംഗതി കൂടുതല്‍ വഷളാകുന്നത് കണ്ട ഒരു പ്രജ മനം നൊന്തു അച്ചുമുഖ്യനെയും അഴീക്കോടനെയും അനുനയിപ്പിക്കാന്‍ ഒരു മിമിക്രി കാണിച്ചു. അതില്‍ സന്തോഷവാനായ അഴീക്കോടന്‍ കൊട്ടാരം പത്രാധിപകര്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ എഴുതി.
ആരെയും വിടാത്ത വാര്‍ത്ത വാനരന്മാര്‍ ( നര്‍മ്മത്തിന് വേണ്ടി കാച്ചിയതാണ് വാര്‍ത്ത ലേഖകര്‍ ക്ഷമിക്കുക) ബക്കറ്റിലെ വെള്ളം പോലെ അഴീക്കോടനെ വിളിച്ചതിനെ പറ്റി ആരാഞ്ഞു. സംസ്‌കാരത്തിന് പറ്റുന്ന തരത്തില്‍. സംസ്‌കാരമുള്ളവര്‍ക്ക് ( ആര്‍ക്കാണ് ഉള്ളത്? ) ചേര്‍ന്ന പരാമര്‍ശമല്ല അഴീക്കോട് നടത്തിയത് എന്നതിനാല്‍ താനെങ്ങനെ അയാളെ വിളിക്കും എന്നായി അച്ചുമുഖ്യന്‍. വിട്ടില്ല വാനരപ്പട പിടി കൂടി അഴീക്കോടനെ. എന്നാല്‍ അപരന്‍ ആയിരിക്കും തന്നെ വിളിച്ചത്.
പ്രശ്നം ഇവിടം കൊണ്ട് തീരുമോ? കാത്തിരുന്നു കാണാം.
കുറിപ്പ്: ഇതിലെ കഥാപാത്രങ്ങളും കഥയും സാന്കല്പ്പികം മാത്രമാണ്.

അച്ചു മാമന്‍റെ മൌനം വെളവന് ഭൂഷണം
Posted by
കറുത്തേടം
on Thursday, January 29, 2009
/
Comments: (0)
അച്ചു മാമന്‍ മൌന വ്രതത്തിലാണ്. മണ്ഡല മാസം ആയതു കൊണ്ടല്ല. പിന്നെയോ? നാക്കിന്മേല്‍ ഗുളികന്‍ ആയതു കൊണ്ടെന്നു ജനം നിരീച്ചു.
എന്നാല്‍ തെറ്റി മൌനം വെളവന് ഭൂഷണം.
തൊമ്മന്‍ ചാണ്ടിയെക്കാളും താന്‍ വെറുക്കുന്ന പിണങ്ങാരായിയെ പാഠം പഠിപ്പിക്കാന്‍ കൈവന്ന തുരുപ്പ് ഗുലാന്‍.
എന്നാല്‍ അച്ചു മാമനെ പിന്താങ്ങാന്‍ ആരുമില്ലാതെ പോയി കഷ്ടം. പട്ടി പൂച്ച
പ്രയോഗത്താല്‍ പൊതു ജനവും ഇല്ല. മിമിക്രിക്കാര്‍ പുതിയ ആളുകളെ തേടിപോയി. എന്നാല്‍ പരിവാരങ്ങള്‍ ഉണ്ട് സപ്പോര്‍ട്ട്. അത് സ്വീകരിക്കാനോ പറ്റില്ല താനും. ഉള്ള തീവ്രവാദികളോ പിണങ്ങാരായിയെ തുണക്കുന്നു. ശിവ ശിവ ആകെ പെട്ടുപോയല്ലോ. അത് കൊണ്ടാണ് അച്ചു മാമന്‍ മൌനിയായത്.
നാകിന്മേല്‍ ഗുളികന്‍ പാര്‍ട്ടിയെ വല്ലാതെ വലയ്ക്കുന്നു.
ഉമ്രക്ക് പോയി മോഡിയെ പുകഴ്ത്തിയ അബ്ദുള്ളകുട്ടി ഒരു വശം.
വായില്‍ തോന്നുന്നതെല്ലാം കോതയ്ക് പാട്ടായി നടക്കുന്ന സുധാകരന്‍ മറു വശം. ഇങ്ങനെ പോയാല്‍ ഇരുപതില്‍ ഇരുപതും വലതന്മാര്‍ അടിച്ചു മാറ്റും. ചിലപ്പോള്‍ ഒന്നോ രണ്ടോ പരിവാരങ്ങളും കൊണ്ട് പോയെന്ന് വരും. പോളിറ്റ് ബ്യൂറോ പോളിങ്ങിനെ എങ്ങനെ നേരിടും എന്ന് കണ്ടറിയണം. കണ്ടറിയാത്തവന്‍ കൊണ്ടറിയും.
ലോകത്താകമാനമുള്ള ജനങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു കൈകൂപ്പിയപ്പോള്‍ മന്ത്രി ചാനലുകളില്‍ നിറഞ്ഞു നിന്നു. കൈകൂപ്പിയില്ല പ്രസാദം വാങ്ങിയില്ല. ഭക്തരെ ബുദ്ധി മുട്ടിക്കാന്‍ എന്തിനാണാവോ അവിടെ എഴുന്നള്ളിയത്. അയ്യപ്പന്‍ പോലുമുണ്ടാവില്ല തുണ. സ്വാമി ശരണം. തുപ്പന്‍ കൈകൂപ്പി പ്രസാദം വാങ്ങി. കൈകൂപ്പിയാല്‍ വര്‍ഗ്ഗീയ വാദിയാകുമായിരിക്കും. എന്തോ ?

"പട്ടി പ്രയോഗം" നേര്‍ക്കുനേര്‍.
Posted by
കറുത്തേടം
on Tuesday, December 2, 2008
/
Comments: (0)
ജനങ്ങളുടെ കോമഡി താരം പട്ടിതലയനായതാണ് ഈ ആഴ്ചയിലെ അപ്രധാന നേര്‍ക്കുനേര്‍.
വീര നായകന്റെ വിയോഗത്തില്‍ രാജ്യം പരിതപിക്കുമ്പോള്‍ അച്ചുവും ഒരു തന്നാല്‍ കഴിയുന്നത് ചെയ്തു. ഒരു പട്ടിയും ആ വീട്ടില്‍ പോകില്ല എന്ന് പറയുന്നു. ജന നായകന് പിഴച്ചുവോ എന്നാണ് ഈ അപ്രധാന നേര്‍ക്ക് നേര്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ അപ്രധാന നേര്‍ക്ക് നേരില്‍ പങ്കെടുക്കുന്നത് ഒരു പട്ടാളക്കാരന്‍, ഡോഗ് പോലീസ്, പിന്നെ ഒരു സഖാവും. ചൈനനെറ്റ് അവതാരകന്‍ ചോനു ചോദിക്കുന്നു. ഈ പട്ടിപ്രയോഗത്തില്‍ നിങ്ങളുടെ പാര്‍ട്ടി തന്നെ ജന നായകനെ കുറ്റപെടുത്തിയല്ലോ?"വോട്ട് ഞങ്ങള്‍ക്ക് പ്രധാനമാണ് വോട്ട് ബാങ്ക് ഉം" എവിടെയോ കിടക്കുന്ന ഒരു ഉണ്ണി കണ്ണനെ കണ്ടിട്ട് അച്ചു സഖാവിനു പ്രയോജനം ഉണ്ടെന്നു തോന്നിയില്ല. പിന്നെയാണ് അച്ചുവിന് വെളിവുണ്ടായത്. അത് കൊണ്ട് പോയി. സഖാവ് പറഞ്ഞത് ശരിയല്ലേ? ഒരു പട്ടിപോലും അവിടെപോകില്ലായിരുന്നു. തൊഴിലാളികളുടെ പാര്‍ട്ടി ആണെന്കിലും ഞങ്ങളുടെപ്രത്യയ ശാസ്ത്രത്തിനു ജനം പുല്ലാണ്. പട്ടി പ്രയോഗത്തില്‍ ഒരു തെറ്റും ഇല്ല. "
പട്ടിക്കു സംസാര ശേഷി ഉണ്ടായിരുന്നെന്കില്‍ അച്ചുവിന് തെറി ഉറപ്പായിരുന്നു. ഈ അവസരത്തില്‍ പട്ടി സമൂഹത്തിനു വേണ്ടി ഡോഗ് പോലീസ് എന്ത് പറയുന്നു എന്ന് ചൈന നെറ്റ് ചോനു ചോദിച്ചു?
"പട്ടികള്‍ ബുദ്ധി ഉള്ളവരാണ്. അനേകം കേസ് തെളിയിച്ചത് പട്ടികളാണ്. അതിനാല്‍ മുഖ്യന്റെ കൂടെ പട്ടിയുടെ പേര് പറഞ്ഞു പട്ടി സമൂഹത്തിനെ അപമാനിക്കരുത്" ഡോഗ് പോലീസ്.
രാജ്യത്തെ കാക്കുന്ന പട്ടാളക്കാരെ അപമാനിച്ച മുഖ്യന്റെ വാക്കുകളെ താന്കള്‍ എങ്ങനെ കാണുന്നു എന്ന് ചൈന നെറ്റ് ചോനു പട്ടാള കാരനോട്. "തീവ്രവാദി ഭീഷണിവന്നപ്പോള്‍ കാത്ത പട്ടാളത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ്. തീവ്രവാദികളെ താലോലിക്കുന്ന ഇവര്‍ക്ക് ഞങ്ങള്‍ ഒന്നുമല്ല. ഞങ്ങള്‍ വോട്ട് ബാങ്ക് അല്ലല്ലോ."
ഈ വിഷയത്തില്‍ പാര്‍ട്ടി ഇനി എന്ത് നടപടി എടുക്കും? ചോനു ചോദ്യവുമായി വന്നപ്പോഴേക്കും അച്ചുവിന് സ്തുതി പാടിയ ജനം പറയുന്നത് കേട്ട് "പട്ടി തലയ രാജി വെക്കു പുറത്തു പോകൂ എന്നെല്ലാം."ജന രോഷം കൂടിയപ്പോള്‍ ചോനുവിനു നേര്‍ക്ക് നേര്‍ നിര്‍ത്തേണ്ടിവന്നു.

അച്ചു ശരണം പിണറായി ശരണം
Posted by
കറുത്തേടം
on Tuesday, November 11, 2008
/
Comments: (1)
മണ്ഡല കാലം ആരംഭിക്കുകയായി. ശരണ മന്ത്ര ധ്വനികള്‍ ലോകമാകെ ഉണരുകയായി. ഒരേയൊരു ലക്ഷ്യം ശബരിമാമല.
മാമല ഭരിക്കുന്ന തുപ്പന്റെ ദൈവം പിണങ്ങാരായിയാനെന്നു വിപ്ലവ വായാടിത്തം പറയുമ്പോള്‍ ദേവസ്വങ്ങള്‍ മുഴുവന്‍ ഭരിക്കുന്ന മന്തന്‍( മന്ത്രി) പറയുന്നതു ദൈവം അച്ചുവെന്നും. അപ്പൊ ഇവരെല്ലാം കൂടി ശരണ മന്ത്രം മാറ്റില്ലായിരിക്കാം. ഏതായാലും അച്ചു ശരണം പിണറായി ശരണം.
"പുത്തനച്ചി പെരപ്പുറം തൂക്കും " എന്ന് പറഞ്ഞപോലെ തുടക്കത്തില്‍ സുധാകരനും ഒന്നു ഞെളിഞ്ഞു. ആരോ ചെയ്ത ഹോമം കൊണ്ടും പൂജ കൊണ്ടും
അയാളുടെ ബുദ്ധി തെളിഞ്ഞെന്നെന്നു തോന്നുന്നു. വല്ലാതെ വിഡ്ഢിത്തം ഇപ്പോള്‍ വിളംബാറില്ല.
തീവ്രവാദം പത്രങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ അച്ചുവും എന്തോ പറയാന്‍ ശ്രമിച്ചു. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ വോട്ടു പോവുമെന്ന് ഭയന്ന്
പ്രത്യയ ശാസ്ത്ര വാദികള്‍ വായടക്കാന്‍ ഉപദേശിച്ചു. മതം പഠനം തീവ്രവാദത്തിനു കാരണം ആകുന്നുവോ എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.
അമ്പലത്തെയും തന്ത്രിയെയും അധിക്ഷേപിച്ചപോലെ വോട്ടു ബാങ്ക്നെ നോവിച്ചാല്‍ ഭരണം അകലെയാവും.
ഇപ്പൊ അച്ചുവേട്ടന്റെ കോമഡി എല്ലാം വിലപ്പോകുന്നില്ലെന്നാണ് മീഡിയ റിപ്പോര്ട്ട് ചെയ്യുന്നത്.
ഇങ്ങനെ പോയാല്‍ ജന്തുക്കള്‍ ഉണരും നില നില്പിന് വേണ്ടി ഇടതനും വലതനും അല്ലാത്തവന് കുത്തും.
ബുദ്ധി ജീവികള്‍ അച്ചുവിനെ ഉപദേശിച്ചു മതം ഇല്ലാതെ പാര്ട്ടി ഇല്ല.
ഈ വര്‍ഷം മല ചവിട്ടുമോ ആവോ...
സ്വാമി ശരണം അയ്യപ്പ ശരണം.

'ഞാനോ കാര്‍ '
Posted by
കറുത്തേടം
on Friday, August 29, 2008
/
Comments: (1)
ഞാനോ കാറിനായി മഹാരാഷ്ട്രക്കാരും കര്‍ണാടകക്കാരും പിടിവലികൂടുമ്പോള്‍
വിട്ടു കൊടുക്കാന്‍ ബുദ്ധദേവന്‍ തയ്യാറല്ലെന്നാണ് കേട്ടറിവ്. ഭാട്ടചാര്‍ജിക്ക് വിവരമുണ്ട്. തന്റെ പ്രജകള്‍ക്കു തൊഴില്‍ നഷ്ടമാവും. ഉടനെ പെരുമ്പറ കൊട്ടി വിളംബരം നടത്തി 'തങ്ങളുടെ പാര്ട്ടി നടത്തിയാലും ബന്ദും ഹര്‍ത്താലും അനുവദിക്കില്ല'.
ഇതു കേട്ടപ്പോള്‍ ഇങ്ങു കൊച്ചു കേരളത്തില്‍ അച്ചുവിന് ചൊരിഞ്ഞു കയറി. ഒരു ചാറ്റര്‍ജിചെയ്ത പോലെ ഇയാളും പാര്ട്ടി വിട്ടാലും വേണ്ടില്ല. ചോദിച്ചിട്ട് തന്നെ കാര്യം. ഹാലിളകിയ മൂന്നാറിലെ ഹീറോയ്ക്ക് ജെ സീ ബീ മാത്രമല്ല ബന്ദും ഹര്‍ത്താലും കൂടെ ആയുധമാക്കണം ഭരണം കഴിഞ്ഞാല്‍. ദേശീയ ചാനലുകളില്‍ അച്ചുവിന്റെ രൂപവും മിന്നിമാഞ്ഞു. ഒരു വാക്കു കഴിഞ്ഞു മറു വാക്കിനു കാത്തിരിക്കാന്‍ സമയമില്ലാത്തതിനാല്‍ ചാനലുകാര്‍ അഭിമുഖം മതിയാക്കി വേറെ പണിക്കു പോയെന്നാണ് ഫ്ലാഷ് ന്യൂസ്.
തിരുവായ്ക്ക് എതിര്‍ വായില്ലാത്ത കാലമെല്ലാം മാറി. ചാറ്റര്‍ജി കൂറ് മാറി. ബുദ്ധദേവന്‍ ബന്ദിനെ എതിര്‍ത്ത്ഞാനോ കാറിനായി ഓട്ടം തുടങ്ങി. ഇതിനിടയിലാണ് രണ്ടാം ഭൂപരിഷ്കരണം. പീ ബീ അദ്ധേഹത്തിന്റെ മുന്നില്‍ പ്രശ്നം കൊണ്ടെത്തിച്ചു. അച്ചു പിണങ്ങാരായിയോടു പിണങ്ങി.

കരിമ്പൂച്ചകള്‍
Posted by
കറുത്തേടം
on Saturday, August 16, 2008
/
Comments: (0)
കവലകളില്‍ നീട്ടിവലിച്ചു സംസാരിക്കാറുള്ള അച്ചു കരിമ്പൂച്ചകളുടെ ഇടയില്‍ വിറച്ചു സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. എതിര്‍പാര്‍ട്ടിക്കാര്‍ പോലും ഇഷ്ടപെടുന്ന കോമഡി താരത്തിനു സ്വന്തം പാര്‍ട്ടിയിലെ തീവ്രവാദികളെ യായിരുന്നു ഭയം. എന്നാല്‍ ഇപ്പൊ കളി കാര്യമായി. യഥാര്‍ത്ഥ തീവ്രവാദികള്‍ അച്ചുവിന്‍റെ തലക്കും വില പറഞ്ഞു തുടങ്ങി. ഉടനെ ഉത്തവരവിട്ടു തനിക്കും വേണം "കരിമ്പൂച്ചകള്‍".
അതോക്കെയിരിക്കട്ടേ കേരളത്തിന്‍റെ ഇപ്പോഴത്തേ സ്ഥിതിയെന്താ?
കാരാട്ട് മൂപ്പനെ മുന്നില്‍ നിറുത്തി വാദ പ്രതിവാദം തുടങ്ങി പിണങ്ങിയും അച്ചുവും. ഐസ്ക്രീമ്കുട്ടി വിചാരിച്ച പോലെ അഹമ്മദി കസേര വിട്ടോഴിഞ്ഞില്ല. വിദേശതൊക്കെ ഇനിയും പോകണ്ടതല്ലേ?
ഹസ്തിനപുരി ഇപ്പൊ ശാന്തമായി. കോടികള്‍ ഒഴുക്കുയപ്പോള്‍ ആണവ കരാര്‍ പാസായി, ലോക സഭയില്‍.
നയനങ്ങളെ മധുരമാക്കുന്ന നയന്‍സിന്റെ പോലെയില്ലെന്കിലും താനും ഒരു ഷറപോവ യാണെന്ന് വിസ്വസിക്കണ സാനി മോളുടെ വീട്ടുകാരെ ഒഫീഷ്യല്‍ ആക്കിയപ്പോള്‍ തന്നെ കൂടെ ഒളിമ്പിക്സ് കാണിക്കണമെന്ന് കായിക മാന്ത്രികനായ വിജയന്‍ ആഗ്രഹിച്ചു. പക്ഷെ മലയാളി കായിക മാന്ത്രികനെ അയക്കാന്‍ ഹസ്ഥിനപുരിക്കാര്‍ തയ്യാറായില്ല. ഇതു രാഷ്ട്രീയ പക പോക്കലെന്നു വിജയന്‍ അച്ചുവിനോട്.
രാജ്യത്ത് അനേകം വെടി വെപ്പ് വീരന്മാരുന്ടെന്കിലുംഅഭിനവനാണ് അത് ലോകത്തെ അറിയിച്ചത്. അവിടെയും ഉണ്ടത്രേ ഒരു മലയാളി ടച്ച്. നമുക്കഭിമാനിക്കാം.